തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു-ചിലവ് നിരീക്ഷകരെ നിയോഗിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള പൊതു-ചിലവ്നിരീക്ഷകരെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന് നിയോഗിച്ചു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സബിന്‍ സമീദാണ് പൊതുനിരീക്ഷകന്‍.
തദ്ദേശ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരായ ജനറല്‍ അഡ്മിനിസ്ട്രേഷന് വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആന്‍ഡ് ജോയിന്റ് ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ എസ്.തരുണ്‍ ലാല്‍ ഓച്ചിറ, ചവറ, ബ്ലോക്ക് പഞ്ചായത്തിന്റെയും കരുനാഗപ്പള്ളി നഗരസഭയുടെയും റവന്യു വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. ബൈജുകുമാര്‍ വെട്ടിക്കവല, പത്തനാപുരം ബ്ലോക്ക് പഞ്ചായത്തുകളുടെയും കൊട്ടാരക്കര നഗരസഭയുടെയും ചുമതല നിര്‍വഹിക്കും.
മുഖത്തല, ഇത്തിക്കര ബ്ലോക്ക് പഞ്ചായത്തിന്റെയും പരവൂര്‍ നഗരസഭയുടെയും ചുമതല കൃഷി വകുപ്പ് അഡീഷണല്‍ സെക്രട്ടറി അജിത് കെ ജോസഫിനാണ്. ഐ ടി വകുപ്പ് അഡീഷണല്‍ സെക്രട്ടറി എം രാജേഷ് കുമാര്‍ ചിറ്റുമല, ശാസ്താംകോട്ട, കൊട്ടാരക്കര ബ്ലോക്കുകളുടെയും വെല്‍ഫെയര്‍ ഫണ്ട് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ സി.വിക്രം സിംഗ് അഞ്ചല്‍ ചടയമംഗലം ബ്ലോക്കുകളുടെയും പുനലൂര്‍ നഗരസഭയുടെയും ചുമതല വഹിക്കും. വിജിലന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ടി.കെ.ശ്യാമിനാണ് കൊല്ലം കോര്‍പറേഷന്റെ ചുമതല.
തദ്ദേശ തിരഞ്ഞെടുപ്പ് പൊതു നിരീക്ഷകന്റെ ഫോണ്‍ നമ്പര്‍
സബിന്‍ സമീദ് - 9497617891
തദ്ദേശ തിരഞ്ഞെടുപ്പ് ചിലവ് നിരീക്ഷകരുടെ ഫോണ്‍ നമ്പറുകള്‍
എസ് തരുണ്‍ ലാല്‍ - 9946090233, 7907319857
എസ് ബൈജു കുമാര്‍ - 9447066257
അജിത് കെ ജോസഫ് - 9447903797
എം രാജേഷ് കുമാര്‍ - 9400430740
സി വിക്രം സിംഗ് - 6282289115,9497131677
ടി കെ ശ്യാം - 9400150793
- Log in to post comments