തദ്ദേശ തിരഞ്ഞെടുപ്പ് പോളിങ് ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ - ജില്ലാ കലക്ടര്‍
തദ്ദേശ തിരഞ്ഞെടുപ്പിന്റെഭാഗമായി വിവിധ പോളിംഗ്ബൂത്തുകളില്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചുകൊണ്ടുള്ള ഉത്തരവുകളായി. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇ-ഡ്രോപ്പ് വെബ്‌സൈറ്റില്‍ https://www.edrop.sec.kerala.gov.in നിയമനഉത്തരവുകള്‍ ലഭ്യമാണ് എന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ആദ്യഘട്ടത്തില്‍ തിരഞ്ഞെടുക്കപ്പെട്ട പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ക്കും ഫസ്റ്റ് പോളിംഗ് ഓഫീസര്‍മാര്‍ക്കുമുള്ള പരിശീലനകേന്ദ്രം, തീയതി, സമയം ഉള്‍പ്പെടെയുള്ള വിവരങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിശ്ചിതദിവസം പരിശീലനത്തില്‍പങ്കെടുക്കാന്‍കഴിയാത്തവര്‍ റിട്ടേണിംഗ് ഓഫീസറുടെ അനുമതിയോടെ തൊട്ടടുത്ത ദിവസംപങ്കെടുക്കണം. നവംബര്‍ 25 മുതല്‍ 28 വരെ വിവിധ തീയതികളില്‍ 10 മുതല്‍ ഒന്ന്, രണ്ട് മുതല്‍ അഞ്ച് എന്നിങ്ങനെ രണ്ട് ഷെഡ്യൂളുകളായാണ് പരിശീലനം. ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിലൂടെ വിവരങ്ങള്‍ ശേഖരിച്ചാണ് ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തത്. രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പറില്‍ ലഭ്യമാകുന്ന ഒ.ടി.പി പരിശോധിച്ച് ഇ-ഡ്രോപ്പ് പോര്‍ട്ടലില്‍ യൂസര്‍ ഐഡിയും പാസ്്വേര്‍ഡും നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‌ചെയ്യാം എന്നും വ്യക്തമാക്കി.
- Log in to post comments