Skip to main content

വീഡിയോ മത്സരം

തദ്ദേശ സ്വയംഭരണസ്ഥാപനതിരഞ്ഞെടുപ്പില്‍ പാലിക്കേണ്ട ഹരിതപെരുമാറ്റചട്ടം   സംബന്ധിച്ച് അവബോധം ലക്ഷ്യമാക്കി   ജില്ലാ ശുചിത്വമിഷന്‍ ''മൈ ഗ്രീന്‍ ഇലക്ഷന്‍''   വീഡിയോമത്സരം നടത്തുന്നു.   പരിസ്ഥിതിസൗഹൃദവസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കല്‍, ഹരിതചട്ടം പാലിച്ചുളള വോട്ടെടുപ്പ്, സ്ഥാനാര്‍ത്ഥികളുടെ ഉത്തരവാദിത്തം, സാമൂഹികഇടപെടല്‍ തുടങ്ങിയവയാണ് വിഷയങ്ങള്‍. ക്രിയാത്മകമായ പ്രാദേശികഭാഷയിലുളള ഹ്രസ്വവീഡിയോകളാണ് തയാറാക്കേണ്ടത്.  വ്യക്തിഗതമായോ ഗ്രൂപ്പായോ പങ്കെടുക്കാം.   വീഡിയോയുടെ പരമാവധി ദൈര്‍ഘ്യം 90 സെക്കന്റ്.    മികച്ച വീഡിയോയ്ക്ക് സമ്മാനം ലഭിക്കും.    വിജയിച്ച എന്‍ട്രികള്‍ ജില്ലാ ശുചിത്വ മിഷന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പ്രദര്‍ശിപ്പിക്കും.      എന്‍ട്രികള്‍ 7736636969   നമ്പരില്‍ നവംബര്‍ 25നകം ലഭ്യമാക്കണം എന്ന് ജില്ലാ കോഡിനേറ്റര്‍ അറിയിച്ചു.
 
 

date