Skip to main content

തദ്ദേശ തിരഞ്ഞെടുപ്പ്: പൊതു-ചിലവ് നിരീക്ഷകര്‍  ചുമതലയേറ്റു

ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പിലേക്കായി നിയോഗിച്ച പൊതു-ചിലവ് നിരീക്ഷകര്‍ ചുമതലയേറ്റു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറി സബിന്‍ സമീദാണ് പൊതുനിരീക്ഷകന്‍.    ചിലവ് നീരിക്ഷകര്‍- ജനറല്‍ അഡ്മിനിസ്ട്രേഷന്‍ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആന്‍ഡ് ജോയിന്റ് ചീഫ് പ്രോട്ടോകോള്‍ ഓഫീസര്‍ എസ്.തരുണ്‍ ലാല്‍ (ഓച്ചിറ, ചവറ ബ്ലോക്കുകള്‍,    കരുനാഗപ്പള്ളി  നഗരസഭ),  റവന്യു വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ്. ബൈജുകുമാര്‍ (വെട്ടിക്കവല, പത്തനാപുരം ബ്ലോക്കുകള്‍,    കൊട്ടാരക്കര നഗരസഭ),  കേര പ്രൊജക്റ്റ് തൃശൂര്‍ മേഖല ഡെപ്യൂട്ടി  ഡയറക്ടര്‍ ഡോ. ജി പ്രിയന്‍ അലക്‌സ് (മുഖത്തല, ഇത്തിക്കര ബ്ലോക്കുകള്‍, പരവൂര്‍ മുനിസിപ്പാലിറ്റി),  ധനകാര്യ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി എസ് മനോജ് (ചിറ്റുമല, ശാസ്താംകോട്ട, കൊട്ടാരക്കര ബ്ലോക്കുകള്‍),   വെല്‍ഫെയര്‍ ഫണ്ട് ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ സി.വിക്രം സിംഗ് (അഞ്ചല്‍, ചടയമംഗലം ബ്ലോക്കുകള്‍, പുനലൂര്‍ നഗരസഭ), വിജിലന്‍സ് വകുപ്പ് ജോയിന്റ് സെക്രട്ടറി ടി.കെ.ശ്യാം (കൊല്ലം കോര്‍പറേഷന്‍) -  എന്നിങ്ങനെയാണ് ചുമതലകള്‍.

 ഫോണ്‍ നമ്പരുകള്‍
സബിന്‍ സമീദ് - 9497617891, എസ് തരുണ്‍ ലാല്‍ -  9946090233, 7907319857, എസ് ബൈജു കുമാര്‍ -  9447066257, ഡോ ജി പ്രിയന്‍ അലക്‌സ്-9995539709, എസ് മനോജ് - 9446526230, സി വിക്രം സിംഗ് -  6282289115, 9497131677, ടി കെ ശ്യാം - 9400150793.
 
 

date