Skip to main content

ചട്ടങ്ങള്‍പാലിച്ചുള്ള തിരഞ്ഞെടുപ്പ് ഉറപ്പാക്കാന്‍  നിരീക്ഷകര്‍ രംഗത്ത്

തിരഞ്ഞെടുപ്പ്ചട്ടങ്ങള്‍ പാലിക്കുന്നുവെന്ന്  ഉറപ്പുവരുത്താന്‍ പൊതുനിരീക്ഷകനും ചിലവ്‌നിരീക്ഷകരും കര്‍മനിരതം.  തിരഞ്ഞെടുപ്പ്‌നടത്തിപ്പിന്റെ   നിരീക്ഷണവും മേല്‍നോട്ടവുമാണ് പൊതുനിരീക്ഷകന്റെ ചുമതല. ഇതിനായി നിയോജകമണ്ഡലങ്ങള്‍ സന്ദര്‍ശിക്കും. പരിശോധനാ വിഷയങ്ങള്‍ സംബന്ധിച്ച പദ്ധതി തയ്യാറാക്കിയാണ് സന്ദര്‍ശനം. മാതൃകാപെരുമാറ്റചട്ടം നടപ്പിലാക്കുന്നത് ഉറപ്പാക്കുകയാണ് ലക്ഷ്യം. വോട്ടെടുപ്പ് ദിവസം പോളിംഗ് സ്റ്റേഷനുകളും സന്ദര്‍ശിക്കും. തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ കമ്മീഷന്റെ ഉത്തരവിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാലും നടപടി എടുക്കുക പൊതുനിരീക്ഷകനാണ്.  
ചിലവ് നിരീക്ഷണമാണ് ഇതിനായി ചുമതലപ്പെടുത്തിയവര്‍ നിര്‍വഹിക്കുക. നിശ്ചയിച്ചിട്ടുള്ള ചിലവ് പ്രകാരമാണോ തിരഞ്ഞെടുപ്പ് നടപടിക്രമം പുരോഗമിക്കുന്നതെന്ന് ചിലവ് നിരീക്ഷകര്‍ ഉറപ്പ് വരുത്തും. ഓരോസ്ഥാനാര്‍ഥിക്കും ചിലവഴിക്കാവുന്ന പരമാവധി തുക നിശ്ചയിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്തില്‍ 25,000 രൂപ, ബ്ലോക്ക് പഞ്ചായത്ത് 75,000, ജില്ലാ പഞ്ചായത്ത് 1,50,000, മുനിസിപ്പാലിറ്റികള്‍ 75,000, കോര്‍പ്പറേഷന്‍ 1,50,000 രൂപയുമാണ് നിശ്ചയിച്ചിട്ടുള്ളത്.
സ്ഥാനാര്‍ത്ഥികള്‍ ചിലവ്കണക്കുകള്‍  സൂക്ഷിക്കാതിരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കും. ചിലവ് നിരീക്ഷകര്‍ സ്ഥാനാര്‍ത്ഥികളുടെയും ഏജന്റുമാരുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും വിശദവിവരങ്ങള്‍ വരണാധികാരികളുമായി ചേര്‍ന്നാണ് ശേഖരിക്കുന്നത്.
 

 

date