Skip to main content

പോളിംഗ് ഡ്യൂട്ടി:  പരിശീലനം ഇന്നുമുതല്‍  (നവംബര്‍ 25)    ഡ്യൂട്ടി ഉള്ളവര്‍ പങ്കെടുക്കണം- ജില്ലാ കലക്ടര്‍

 തദ്ദേശ തിരഞ്ഞെടുപ്പിലെ പോളിംഗ് ഡ്യൂട്ടിയള്ളവര്‍ക്ക് പരിശീലനം ഇന്നുമുതല്‍(നവംബര്‍ 25). ഒന്നാംഘട്ട ക്രമീകരണത്തില്‍   ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാജീവനക്കാരും അതത്  കേന്ദ്രങ്ങളില്‍  പരിശീലന ക്ലാസ്സില്‍ പങ്കെടുക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു. ഡ്യൂട്ടി ഒഴിവാക്കുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവരും 28- വരെ രാവിലെയും ഉച്ചയ്ക്കുമായി 2 സെഷനുകളായി നടത്തുന്ന  പരിശീലനത്തില്‍  നിര്‍ബന്ധമായും പങ്കെടുക്കണം.  അടിയന്തരസാഹചര്യത്താല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാതെവരുന്നവര്‍  ബന്ധപ്പെട്ട റിട്ടേണിങ് ഓഫീസറുടെ അനുമതിയോടെ  പിന്നീടുള്ള ക്ലാസ്സില്‍ ഹാജരാകണം. ഓരോ ദിവസവും പരിശീലനത്തില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ വിവരങ്ങള്‍ അതത് ദിവസം ബന്ധപ്പെട്ട ബ്ലോക്ക് /മുനിസിപ്പല്‍ / കോര്‍പ്പറേഷന്‍ റിട്ടേണിങ് ഓഫീസര്‍മാര്‍ ഇ-ഡ്രോപ്  സൈറ്റില്‍ ഉള്‍പ്പെടുത്തണം. ക്ലാസ്സില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
 

 

 

date