Post Category
സ്ഥാനാർത്ഥികളുടെയും പാർട്ടി പ്രതിനിധികളുടെയും യോഗം
2025-ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കളമശ്ശേരി നഗരസഭയിലേക്ക് മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെയും രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളുടെയും യോഗം (നവംബർ 27 )വ്യാഴാഴ്ച നടക്കും. കളമശ്ശേരി നഗരസഭാ കാര്യാലയത്തിലെ കോൺഫറൻസ് ഹാളിൽ ഉച്ചയ്ക്ക് 2:30നാണ് യോഗം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം സംബന്ധിച്ച് അവബോധം നൽകുക, തിരഞ്ഞെടുപ്പ് പ്രക്രിയ നിയമാനുസൃതമായി പൂർത്തിയാക്കുക തുടങ്ങിയവയാണ് യോഗത്തിന്റെ ലക്ഷ്യം.
date
- Log in to post comments