Skip to main content

ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാർക്ക് പരിശീലനം നൽകി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി നടപ്പാക്കുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ജില്ലാ ശുചിത്വ മിഷന്റെയും നേതൃത്വത്തിൽ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസർമാർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ഗ്രീൻ പ്രോട്ടോക്കോൾ പാലനത്തിന് ആവശ്യമായ നടപടികൾ ഏകോപിപ്പിക്കുന്നതിനായി ഓരോ തദ്ദേശസ്ഥാപനതലത്തിലും നോഡൽ ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്.

 

പരിശീലനത്തിൽ ഹരിത ചട്ടങ്ങളുടെ പ്രധാന ലക്ഷ്യങ്ങളും പ്രായോഗിക മാർഗ്ഗ നിർദേശങ്ങളും വിശദീകരിച്ചു. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ നിന്നും സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങളുടെ അളവ് കുറയ്ക്കുകയും മാലിന്യങ്ങൾ തരംതിരിച്ച് ശേഖരിച്ച് ശാസ്ത്രീയ സംസ്കരണം ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഗ്രീൻ പ്രോട്ടോക്കോളിന്റെ മുഖ്യ ഉദ്ദേശ്യം.

 

ശുചിത്വ മിഷൻ ജില്ലാ കോഓഡിനേറ്റർ ഡോ. ശീതൾ ജി മോഹൻ , ടെക്നിക്കൽ കൺസൾട്ടന്റ് ടി എസ്‌ സജീർ , അസ്സി. കോർഡിനേറ്റർ കെ ജെ ലിജി , മറ്റു ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

date