Post Category
മിനി മാരത്തണ്‍
സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളും ലിംഗവിവേചനവും അവസാനിപ്പിക്കുന്നതിന് വനിത-ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന ഓറഞ്ച് ദി വേള്‍ഡ് ക്യാമ്പയിന്റെ ഭാഗമായി മിനി മാരത്തണ്‍ സംഘടിപ്പിച്ചു. സിവില്‍ സ്റ്റേഷന് മുന്നില്‍ തുടങ്ങി ആശ്രാമം മൈതാനത്ത് സമാപിച്ചു. ഡെപ്യൂട്ടി കലക്ടര്‍ അനില്‍ ഫിലിപ്പ് ഫ്ളാഗ് ഓഫ് ചെയ്തു. സ്ത്രീധന നിരോധന പ്രതിജ്ഞയും ചൊല്ലി.
എസ്എന്‍ കോളേജിലെ എന്‍എസ്എസ് വിദ്യാര്‍ത്ഥികള്‍ 'പെണ്ണിന് ഒരു ആമുഖം' തെരുവുനാടകം അവതരിപ്പിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസര്‍ പി.ബിജി, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ഷീജ, ശിശു സംരക്ഷണ ഓഫീസര്‍ രഞ്ജിനി, പ്രോഗ്രാം ഓഫീസര്‍ നിഷ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments