Skip to main content
..

മാധ്യമപെരുമാറ്റചട്ട ലംഘനം അന്വേഷിക്കുന്നതിന് നടപടി - ജില്ലാ കലക്ടര്‍

കൊട്ടാരക്കര കേന്ദ്രീകരിച്ചുള്ള ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുന്നുവെന്ന സ്ഥാനാര്‍ഥിയുടെ പരാതി പരിശോധിച്ച് റിപോര്‍ട്ട് നല്‍കാന്‍ പൊലിസിനെ ചുമതലപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ചേമ്പറില്‍ ചേര്‍ന്ന ജില്ലാതല മീഡിയ റിലേഷന്‍സ് കമ്മിറ്റി യോഗത്തില്‍ അധ്യക്ഷത വഹിക്കവെ മാധ്യമനിരീക്ഷണം കൂടുതല്‍ കര്‍ശനമാക്കുന്നതിനും നിര്‍ദേശിച്ചു. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ചട്ടവിരുദ്ധ പ്രചാരണങ്ങളെല്ലാം നടപടി ക്ഷണിക്കുന്നവയാണ്. തിരഞ്ഞെടുപ്പ്ഘട്ടത്തില്‍ അതീവ ജാഗ്രതയോടെ പെരുമാറാന്‍ മാധ്യമങ്ങള്‍ പ്രത്യേക ജാഗ്രതപുലര്‍ത്തണമെന്നും നിര്‍ദേശിച്ചു.
കമ്മിറ്റി കണ്‍വീനറായ എല്‍. ഹേമന്ത് കുമാര്‍, അംഗങ്ങളായ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് മേഖല ഡെപ്യൂട്ടി ഡയറക്ടര്‍ കെ. എസ്. ശൈലേന്ദ്രന്‍, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടര്‍ ബി. ജയശ്രീ, ലോ ഓഫീസര്‍ എസ്. അരുണ്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
   

date