Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ സ്വീകരണ- വിതരണ കേന്ദ്രം സന്ദർശിച്ചു
തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിന്റെ ഭാഗമായി മുഖത്തല ബ്ലോക്ക് പഞ്ചായത്തിന്റെ സ്വീകരണ- വിതരണ കേന്ദ്രമായ പേരൂർ മീനാക്ഷി വിലാസം ഹയർ സെക്കൻഡറി സ്കൂൾ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥൻ കൂടിയായ ജില്ലാ കലക്ടർ എൻ ദേവിദാസ് സന്ദർശിച്ചു. തിരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണം, സ്വീകരണം സംബന്ധിച്ച സുരക്ഷ ക്രമീകരണവും അനുബന്ധ സൗകര്യങ്ങളും പരിശോധിച്ച് വിലയിരുത്തി. മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിയായ ജില്ലാ സപ്ലൈ ഓഫീസർ ജി ഗോപകുമാർ, ഉപവരണാധികാരിയായ മുഖത്തല ബി.ഡി.ഒ, ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ജൂനിയർ സൂപ്രണ്ട് കെ സുരേഷ് തുടങ്ങിയവർ പങ്കെടുത്തു.
date
- Log in to post comments