Skip to main content

ഹയര്‍ സെക്കന്ററി ഒന്നാം വര്‍ഷ പ്രവേശനം സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളിലെ സീറ്റുകളില്‍ 10 ശതമാനം വര്‍ദ്ധനവ്

തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ഒന്‍പത് ജില്ലകളിലെ അടിസ്ഥാന സൗകര്യമുള്ള സര്‍ക്കാര്‍/എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളില്‍ പ്ലസ് വണ്‍ പ്രവേശനത്തിന് 10 ശതമാനം സീറ്റു വര്‍ദ്ധനവ് കൂടി അനുവദിച്ച് ഉത്തരവായി. ഇതിനകം പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും വര്‍ദ്ധിപ്പിച്ച 10 ശതമാനം സീറ്റുകളിലേക്ക് അപേക്ഷിക്കാം. അണ്‍-എയ്ഡഡ് ഹയര്‍ സെക്കന്ററി സ്‌കൂളുകളിലെ ബാച്ചുകള്‍ക്ക് വര്‍ദ്ധനവ് ബാധകമല്ല.

പി.എന്‍.എക്‌സ്.3495/17

date