Skip to main content

പ്രത്യേക അറിയിപ്പ് : പേപ്പാറ അരുവിക്കര ഡാമുകൾ തുറക്കും

ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ ഡാമുകളിലേക്കുള്ള നീരൊഴുക്ക് ശക്തിപ്പെടുമെന്നതിനാൽ  പേപ്പാറ, അരുവിക്കര ഡാമുകളുടെ ഷട്ടറുകൾ ഇന്ന്  (3.12.2025)  ഉയർത്തും.

പേപ്പാറ ഡാമിന്റെ 1 മുതൽ 4 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം(ആകെ  40 സെന്റീമീറ്റർ)  ഉച്ചക്ക് ഒരു മണിക്കും അരുവിക്കര ഡാമിന്റെ  1 മുതൽ 5 വരെയുള്ള ഷട്ടറുകൾ 10 സെന്റീമീറ്റർ വീതം ( മുമ്പ് തുറന്ന 50 സെന്റീമീറ്റർ ഉൾപ്പെടെ ആകെ  100 സെന്റീമീറ്റർ) ഇന്ന് വൈകിട്ട് 5 മണിക്കുമാണ് തുറക്കുക. ഡാമിന്റെ സമീപപ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

date