Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: ഹരിതചട്ടം കര്‍ശനമായി പാലിക്കണം- ജില്ലാ കലക്ടര്‍
തദ്ദേശ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഹരിതചട്ടം കര്‍ശനമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് അറിയിച്ചു. നിരോധിത പ്ലാസ്റ്റിക് വസ്തുക്കളടങ്ങുന്ന ഫ്‌ളക്‌സുകള്‍, ബാനറുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. പകരം 100 ശതമാനം കോട്ടണ്‍ തുണികളും സംസ്ഥാന മലിനീകരണ ബോര്‍ഡ് അംഗീകൃത പോളിഎത്തിലിന്‍ പ്രചാരണ സാമഗ്രികളും ഉപയോഗിക്കേണ്ടതാണ്. സ്വീകരണ- വിതരണ കേന്ദ്രങ്ങളിലും കര്‍ശനമായി ഹരിതചട്ടം പാലിക്കണം. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന കൊടിത്തോരണങ്ങളും മറ്റ് സാമഗ്രികളും തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ശേഖരിച്ച് തരംതിരിച്ച് യൂസര്‍ ഫീ നല്‍കി ഹരിതകര്‍മ്മ സേനയ്ക്ക് കൈമാറണം. ഹരിതചട്ട ലംഘന പരാതികള്‍ 9446700800 എന്ന വാട്‌സ്ആപ്പ് നമ്പറില്‍ നല്‍കാമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.
date
- Log in to post comments