തദ്ദേശ തിരഞ്ഞെടുപ്പ്*: *ജില്ലയില്‍ പോളിംഗ് ശതമാനം 74.52 (വൈകിട്ട് ഏഴര വരെയുള്ള കണക്ക്)
ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ പോളിംഗ് ശതമാനം 74.52 ആണ് (വൈകിട്ട് ഏഴര വരെ ലഭിച്ച കണക്ക് പ്രകാരം).
ജില്ലയിലെ 111 തദ്ദേശ സ്ഥാപനങ്ങളിലേക്കായി നടന്ന തിരഞ്ഞെടുപ്പില്‍ 7374 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടിയത്.
പഞ്ചായത്ത് തലത്തില്‍ 77.14 ശതമാനം വോട്ടും
നഗരസഭകളില്‍ 75.09 ശതമാനം വോട്ടും
കോര്‍പ്പറേഷനില്‍ 62.44 ശതമാനം വോട്ടും രേഖപ്പെടുത്തി.
ജില്ലയില്‍ ആകെ 26,67,746 വോട്ടര്‍മാരില്‍ 12,79,170 പുരുഷ വോട്ടര്‍മാരും 13,88,544 സ്ത്രീ വോട്ടര്‍മാരും 32 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരുമാണ് ഉണ്ടായിരുന്നത്.
ജില്ലയിലാകെ 3021 പോളിംഗ് സ്റ്റേഷനുകളിലായാണ് വോട്ടെടുപ്പ് നടന്നത്.
7490 ബാലറ്റ് യൂണിറ്റുകളും 3036 കണ്‍ട്രോള്‍ യൂണിറ്റുകളും തിരഞ്ഞെടുപ്പിനായി സജ്ജീകരിച്ചിരുന്നു. ജില്ലയിലുള്ള 72 പ്രശ്‌നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിംഗ് സംവിധാനവും ഏര്‍പ്പെടുത്തിയിരുന്നു.
പാമ്പാക്കുട പഞ്ചായത്തില്‍ ഓണക്കൂര്‍ 10-ാം വാര്‍ഡിലെ സ്ഥാനാര്‍ഥിയായ സി.എസ്. ബാബുവിന്റെ മരണത്തെ തുടര്‍ന്ന് വാര്‍ഡിലെ പ്രാതിനിധ്യ വോട്ടെടുപ്പ് മാറ്റിവെച്ചു. അവിടെ ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിലേക്കുള്ള വോട്ടെടുപ്പ് നടന്നു . ഗ്രാമ പഞ്ചായത്ത് വാര്‍ഡ് തല തിരഞ്ഞെടുപ്പ് പിന്നീട് നടക്കും.
തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി റിസര്‍വ് ജീവനക്കാര്‍ ഉള്‍പ്പെടെ 14,544 പേരെയാണ് പോളിംഗ് ബൂത്തുകളില്‍ നിയോഗിച്ചിട്ടുണ്ടായിരുന്നത് . മറ്റു തിരഞ്ഞെടുപ്പ് ജോലികള്‍ക്കായി പതിനായിരത്തോളം ഉദ്യോഗസ്ഥരെയും ചുമതലപ്പെടുത്തിയിരുന്നു .
വോട്ടെടുപ്പ് ദിവസമായ ഇന്ന് (ചൊവ്വ) രാവിലെ 6 ന് അതത് പോളിംഗ് സ്റ്റേഷനുകളില്‍ മോക് പോളിംഗ് നടന്നു . രാവിലെ 7 മുതല്‍ വൈകീട്ട് 6 വരെയായിരുന്നു പോളിംഗ്.
2020 ലെ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ പഞ്ചായത്തുകളില്‍ 81.01 ശതമാനം വോട്ടുകളാണ് ജില്ലയില്‍ രേഖപ്പെടുത്തിയത്. നഗരസഭകളില്‍ 75.56 ശതമാനവും കൊച്ചി കോര്‍പ്പറേഷനില്‍ 62.04 ശതമാനം വോട്ടുകളും രേഖപ്പെടുത്തി.
- Log in to post comments