Post Category
ഭാഷാ ന്യൂനപക്ഷപ്രദേശം: ബാലറ്റ് പേപ്പറില്‍ തമിഴ് ഭാഷകളിലും പേരുണ്ടാകും
തിരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങളുള്ള നിയോജകമണ്ഡലങ്ങളില്‍ ബാലറ്റ് പേപ്പര്‍, വോട്ടിങ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയില്‍ സ്ഥാനാര്‍ത്ഥികളുടെ പേര് തമിഴ് ഭാഷകളിലുമുണ്ടാവും. ജില്ലയില്‍ ആറ് ഗ്രാമപഞ്ചായത്തുകളിലായി 93 വാര്‍ഡുകളില്‍ തമിഴ് ഭാഷയില്‍ കൂടി വിവരങ്ങള്‍ ബാലറ്റ് ലേബലിലും, ബാലറ്റ് പേപ്പറിലും ഉണ്ടാകും. ഈ ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന ബ്ലോക്ക് പഞ്ചായത്ത്, ജില്ലാപഞ്ചായത്ത് വാഡുകളിലേയ്ക്കുള്ള ബാലറ്റ് പേപ്പറിലും, ബാലറ്റ് ലേബലിലും അതാത് ഭാഷകളില്‍ കൂടി വിവരങ്ങള്‍ അച്ചടിച്ചിട്ടിണ്ടാവും.
date
- Log in to post comments