Skip to main content

സ്വീകരണ വിതരണ കേന്ദ്രങ്ങള്‍

കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലാണ്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം ബി.എ.ആര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ബോവിക്കാനം. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം കുമ്പള ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ വിതരണ സ്വീകരണ കേന്ദ്രം പടന്നക്കാട് നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് ആണ്. പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വിതരണ സ്വീകരണ കേന്ദ്രം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പരപ്പയാണ്. കാഞ്ഞങ്ങാട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം ഹൊസ്ദുര്‍ഗ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും നീലേശ്വരം നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം നീലേശ്വരം രാജാസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുമാണ്. കാസര്‍കോട് നഗരസഭയുടെ വിതരണ സ്വീകരണ കേന്ദ്രം കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലാണ്

date