Skip to main content

അറിയിപ്പുകൾ

വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്ക് അവധി

തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് ദിവസമായ ഇന്ന് (ഡിസംബര്‍ 11) കോഴിക്കോട് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ഡി.ടി.പി.സി സെക്രട്ടറി അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് ഗവ. മാനസികാരോഗ്യ കേന്ദ്രം ആശുപത്രി വികസന സൊസൈറ്റിയുടെ കീഴില്‍ സ്റ്റാഫ് കാന്റീന്‍ 2026 ജനുവരി ഒന്നു മുതല്‍ ഒരു വര്‍ഷത്തേക്ക് നടത്താന്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഡിസംബര്‍ 20ന് വൈകീട്ട് മൂന്ന് വരെ സെക്രട്ടറി, ആശുപത്രി വികസന കമ്മിറ്റി, ഗവ. മാനസികാരോഗ്യ കേന്ദ്രം, കോഴിക്കോട് എന്ന വിലാസത്തില്‍ സ്വീകരിക്കും. ഫോണ്‍: 0495 2741386.

വാഹന ലേലം

കോഴിക്കോട് താലൂക്ക് ഓഫീസിലെ ഔദ്യോഗിക വാഹനം ഡിസംബര്‍ 20ന് രാവിലെ 11.30ന് ഓഫീസ് പരിസരത്ത് ലേലം ചെയ്യും. ലേലതീയതിക്ക് മുമ്പുള്ള അഞ്ച് പ്രവൃത്തി ദിനങ്ങളില്‍ രാവിലെ പത്ത് മുതല്‍ വൈകിട്ട് അഞ്ച് വരെ കോഴിക്കോട് തഹസില്‍ദാറുടെ മുന്‍കൂര്‍ അനുമതിയോടെ വാഹനം പരിശോധിക്കാം.

date