Skip to main content

പി.ജി.  ആയുർവേദം:  ലിസ്റ്റുകൾ പ്രസിദ്ധീകരിച്ചു

2025-26 അധ്യയന വർഷത്തെ ആയുർവേദ ബിരുദാനന്തര ബിരുദ ഡിഗ്രി കോഴ്‌സുകളിലേക്കുള്ള രണ്ടാം ഘട്ട സ്‌ട്രേ വേക്കൻസി പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ളവരുൾപ്പെടുന്ന  പുതുക്കിയ താത്ക്കാലിക റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റുകൾ സംബന്ധിച്ച പരാതികൾ ഡിസംബർ 15 രാവിലെ 10 നകം ceekinfo.cee@kerala.gov.in ഇമെയിൽ മുഖാന്തിരം അറിയിക്കണം. ഫോൺ0471-2332120, 0471-2338487, 0471-2525300.

പി.എൻ.എക്സ് 5977/2025

date