ന്യൂനതകൾ പരിഹരിക്കാൻ അവസരം
2025-26 അധ്യയന വർഷം സംസ്ഥാനത്തെ ആയുർവേദ (BAMS), ഹോമിയോപ്പതി (BHMS), സിദ്ധ (BSMS), യുനാനി (BUMS) കോഴ്‌സുകളിൽ പ്രവേശനത്തിനായി പ്രവേശന പരീക്ഷാ കമ്മീഷണർക്ക് ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കുകയും NTA നടത്തിയ നീറ്റ് (യു.ജി)-2025 പരീക്ഷയിൽ നിശ്ചിത യോഗ്യത നേടുകയും ചെയ്ത വിദ്യാർത്ഥികൾക്ക് അവരുടെ നീറ്റ് (യു.ജി)-2025 ഫലം പ്രവേശന പരീക്ഷാ കമ്മീഷണർക്ക് സമർപ്പിക്കുന്നതിന് ഡിസംബർ 15 രാവിലെ 11 വരെ www.cee.kerala.gov.in ൽ സൗകര്യം ലഭ്യമാണ്.
2025-26 അധ്യയന വർഷത്തെ ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി കോഴ്സുകളിലേയ്ക്കുള്ള പ്രവേശനത്തിന് പുതുതായി ഓൺലൈനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷയോടൊപ്പം സമർപ്പിച്ച ഫോട്ടോ, ഒപ്പ്, നേറ്റിവിറ്റി, പത്താം ക്ലാസ്സ് സർട്ടിഫിക്കറ്റ്, നാഷണാലിറ്റി എന്നിവയിൽ ന്യൂനതകൾ ഉണ്ടെങ്കിൽ പരിഹരിക്കുന്നതിനും അപേക്ഷാ ഫീസ് അടയ്ക്കുവാനുണ്ടെങ്കിൽ അവ അടയ്ക്കുന്നതിനും അവസരം നൽകുന്നു. വിദ്യാർത്ഥികൾക്ക് ഡിസംബർ 15 രാവിലെ 11 വരെ www.cee.kerala.gov.in മുഖേന അപാകതകൾ പരിഹരിക്കാം. വിശദ വിവരങ്ങൾക്ക്: 0471 2525300.
പി.എൻ.എക്സ് 5978/2025
- Log in to post comments