Skip to main content

സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റ്

2025-26 അദ്ധ്യയന വർഷത്തെ ബി.ഡി.എസ് കോഴ്‌സുകളുടെ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി സ്പെഷ്യൽ സ്ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റും ആയൂർവേദ/ഹോമിയോ/സിദ്ധ/യുനാനി/മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള മൂന്നാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്മെന്റിന് ശേഷം ഒഴിവുളള സീറ്റുകൾ നികത്തുന്നതിനായി നാലാംഘട്ട സ്‌ട്രേ വേക്കൻസി ഫില്ലിംഗ് അലോട്ട്‌മെന്റും നടത്തുന്നു. പ്രവേശന പരീക്ഷാ കമ്മീഷണർ പ്രസിദ്ധീകരിച്ച കേരള സ്റ്റേറ്റ് മെഡിക്കൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുളള വിദ്യാർത്ഥികൾക്ക് ഡിസംബർ 15 ഉച്ചയ്ക്ക് 1 മണി വരെ ഓൺലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. ഹെൽപ് ലൈൻ നമ്പർ : 0471 2525300.

പി.എൻ.എക്സ് 5979/2025

date