Skip to main content

നേതൃത്വ പരിശീലന ക്യാമ്പ്

 

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തിന് കീഴിലുള്ള മേരാ യുവ ഭാരതിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ സ്ഥിര താമസക്കാരായ 15നും 29 നുമിടയില്‍ പ്രായമുള്ളവര്‍ക്കായി ത്രിദിന സൗജന്യ നേതൃത്വ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു. ഡിസംബര്‍ 27, 28, 29 തീയതികളില്‍ കണ്ണൂര്‍ കെയ്‌റോസ് ട്രെയിനിംഗ് സെന്ററിലാണ് ക്യാമ്പ്. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 6282296002

date