Post Category
സപ്ലൈകോ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയര്‍; സ്റ്റാളുകള്‍ക്ക് അപേക്ഷിക്കാം
സപ്ലൈകോയുടെ ആഭിമുഖ്യത്തില്‍ ആശ്രാമം മൈതാനത്ത് ഡിസംബര്‍ 22 മുതല്‍ ജനുവരി ഒന്നു വരെ ക്രിസ്മസ്-ന്യൂ ഇയര്‍ ഫെയര്‍ സംഘടിപ്പിക്കുന്നു. സര്‍ക്കാര്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പുറമെ സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകളുകള്‍ സജ്ജമാക്കാനും അവസരമുണ്ട്. സ്റ്റാളുകള്‍ ലഭിക്കുന്നതിന് ഡിസംബര്‍ 19 നകം സപ്ലൈകോ ഡിപ്പോ മാനേജരുമായി ബന്ധപ്പെടണം. നിശ്ചിത വാടക ഈടാക്കും. ഫോണ്‍: 9447975225, 7012052863, 9447990177.
date
- Log in to post comments