Post Category
വോക്ക് ഇന്‍ ഇന്റര്‍വ്യൂ
കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ജൂനിയര്‍ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് താല്കാലിക നിയമനം നടത്തും. യോഗ്യത: ടി.സി.എം.സി രജിസ് ട്രേഷനോടുകൂടിയ എം.ബി.ബി.എസ് ബിരുദം. പ്രായപരിധി: 40 വയസ്. യോഗ്യത, മുന്‍പരിചയം, മേല്‍വിലാസം തെളിയിക്കുന്ന അസല്‍ രേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം ഡിസംബര്‍ 20 ന് രാവിലെ 11 ന് നടത്തുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. വിവരങ്ങള്‍ക്ക്: www.gmckollam.edu.in. ഫോണ്‍: 0474 2572574, 0474 2572572.
date
- Log in to post comments