Skip to main content

പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് പോലീസ്, എക്‌സൈസ് നിയമനം: കായികക്ഷമതാ പരീക്ഷ 11 മുതല്‍

 

                ജില്ലയില്‍ പോലീസ് വകുപ്പില്‍ സിവില്‍ പോലീസ് ഓഫീസര്‍, എക്‌സൈസ് വകുപ്പില്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍ 64/17 മുതല്‍ 67/17 വരെ) (പുരുഷന്‍മാരും വനിതകളും) തസ്തികകളിലേക്ക് പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് നടത്തുന്നു. ജില്ലയിലെ വനാന്തരത്തിലൊ വനാതിര്‍ത്തിയിലെയോ സെറ്റില്‍മെന്റ് കോളനിയില്‍ താമസിക്കുന്ന പണിയ, അടിയ, കാട്ടുനായ്ക്ക വിഭാഗത്തില്‍പ്പെട്ട അര്‍ഹരായ ഉദേ്യാഗാര്‍ത്ഥികളുടെ അഭാവത്തില്‍ മാത്രം മറ്റ് ഇതര സമുദായത്തില്‍പ്പെട്ട പട്ടിക വര്‍ഗ്ഗക്കാരെയും പരിഗണിക്കും.   തെരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കായികക്ഷമതാ പരീക്ഷ ഡിസംബര്‍ 11 മുതല്‍ 16 വരെ മീനങ്ങാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ട്, മാനന്തവാടി ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗൗണ്ട് എന്നിവിടങ്ങളില്‍ നടത്തും. കായിക ക്ഷമതാ പരീക്ഷയില്‍ പങ്കെടുപ്പിക്കുന്നത് തികച്ചും താല്‍കാലികമായിട്ടാണ്.  കായിക ക്ഷമതാ പരീക്ഷയ്ക്കുള്ള അറിയിപ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് വകുപ്പ് മുഖേന വിതരണം ചെയ്യും. അപേക്ഷയുടെയും അനുബന്ധ രേഖകളുടെയും സൂക്ഷ്മ പരിശോധന നടത്തി ഗസറ്റ് വിജ്ഞാപനത്തില്‍ പറയുന്ന യോഗ്യതയുള്ളവരെ മാത്രമെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടുത്തുകയുള്ളു.  ഉദേ്യാഗാര്‍ത്ഥികള്‍ അഡ്മിഷന്‍ ടിക്കറ്റ്, ഒറിജിനല്‍ ഐഡന്റിറ്റി കാര്‍ഡ്, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും, നാല് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം രാവിലെ 6ന് അതത് സ്‌കൂള്‍ ഗ്രൗണ്ടില്‍ എത്തണം.  രണ്ട് വിഭാഗത്തില്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ രണ്ട് മെമ്മോയും സഹിതം ലഭിച്ച ആദ്യ തീയതിയില്‍ ടെസ്റ്റിന് ഹാജരാകണം.

date