Skip to main content

സപ്ലൈകോ ക്രിസ്മസ് ന്യൂഇയര്‍ ഫെയര്‍ ഉദ്ഘാടനം 22ന്

 സപ്ലൈകോയുടെ  ക്രിസ്മസ് ന്യൂഇയര്‍ ഫെയര്‍ ഉദ്ഘാടനം ഡിസംബര്‍ 22ന് രാവിലെ 11ന് ആശ്രാമം മൈതാനത്ത് മൃഗസംരക്ഷണ ക്ഷീരവികസനവകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. ധനകാര്യമന്ത്രി കെ.എന്‍.ബാലഗോപാല്‍ അധ്യക്ഷനാകും. എന്‍.കെ. പ്രേമചന്ദ്രന്‍ എം.പിയാണ് മുഖ്യാതിഥി. എം. മുകേഷ് എം.എല്‍.എ ആദ്യവില്പന നടത്തും.  എം. നൗഷാദ് എം.എല്‍.എ കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിക്കും. കൗണ്‍സിലര്‍ കുരുവിള ജോസഫ് , ജില്ലാ സപ്ലൈ ഓഫീസര്‍ ജി.എസ് ഗോപകുമാര്‍, ട്രാക്കോ കേബിള്‍സ്  ലിമിറ്റഡ് ചെയര്‍മാന്‍ വഴുതാനത്ത് ബാലചന്ദ്രന്‍,രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമേ സബ്‌സിഡി ഇതര സാധനങ്ങള്‍ക്കും  വിലക്കുറവിലാണ് മേളയില്‍ ലഭ്യമാക്കുന്നത്.
 

 

date