Skip to main content

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളില്‍ നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത്

നാട്ടില്‍തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ)   നോര്‍ക്ക റൂട്ട്സ് വഴി നടപ്പാക്കുന്ന  സാന്ത്വന ധനസഹായപദ്ധതിയുടെ  അദാലത്ത്   ജനുവരി മൂന്നിന്. പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ അര്‍ഹരായര്‍ക്ക് പങ്കെടുക്കാം. പോളയത്തോടുള്ള കൊല്ലം കോര്‍പ്പറേഷന്റെ ഷോപ്പിംഗ് കോംപ്ലക്‌സിലെ നോര്‍ക്ക ഓഫീസില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെയാണ് അദാലത്ത്.     www.norkaroots.kerala.gov.in  ല്‍ ഡിസംബര്‍ 30 നകം അപേക്ഷിക്കണം.  മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും  അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയും പദ്ധതി പ്രകാരം ലഭ്യമാണ്. ഫോണ്‍: +91-8281004902, +91-8281004903.  
 

 

date