Skip to main content

കരാർ നിയമനം

പ്രധാനമന്ത്രി ​​ഗ്രാമ സഡക്ക് യോജന പദ്ധതികളുടെ നിർവ്വഹണത്തിനായി തിരുവനന്തപുരം പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ  യൂണിറ്റ് ഓഫീസിലേക്ക് കരാർ അടിസ്ഥാനത്തിൽ അക്രഡിറ്റഡ് ഓവർസീയർമാരെ നിയമിക്കുന്നു. കമ്പ്യൂട്ടർ പരിജ്ഞാനവും സിവിൽ എഞ്ചിനീയറിങ്ങ് ഡിപ്ലോമയും യോ​ഗ്യതയുള്ള 40 വയസ്സിന് താഴെയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

പ്രതിമാസ വേതനം 21,070 രൂപ. താത്പര്യമുള്ളവർ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഡിസംബർ 31ന് വൈകീട്ട് 4ന് അപേക്ഷിക്കണം.

വിലാസം: എക്സിക്യൂട്ടീവ് എഞ്ചിനീയർ, പ്രോ​ഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ്, ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം-695004. ഫോൺ: 0471-2555118.

date