ദീപ്തി ബ്രെയിലി സാക്ഷരതാ പദ്ധതി: രണ്ടാം ഘട്ടം ജനുവരി നാലിന്
സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി, കേരള ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് അധ്യാപക ഫോറവുമായി ചേര്‍ന്ന് നടത്തുന്ന ദീപ്തി ബ്രെയിലി സാക്ഷരതാ പദ്ധതിയുടെ രണ്ടാം ഘട്ടം അന്താരാഷ്ട്ര ബ്രെയ്‌ലി ദിനമായ ജനുവരി നാലിന് തുടങ്ങും. ബ്രെയ്ലി സാക്ഷരതാ ക്ലാസ്സിന് പുറമെ കാഴ്ച പരിമിതര്‍ക്കായി ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ്സും ആരംഭിക്കും. വേങ്ങര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കംപ്യൂട്ടര്‍ ലാബിലാണ് ഡിജിറ്റല്‍ സാക്ഷരതാ ക്ലാസ്സ് തുടങ്ങുക.തുടര്‍ന്ന് മലപ്പുറത്ത് ബ്രെയ്ലി സാക്ഷരതാ ക്ലാസ്സും നടത്തും. സമഗ്ര ശിക്ഷാ കേരളം, മലപ്പുറവുമായി സഹകരിച്ച് ബ്രെയ്ലി ലിപി സംബന്ധിച്ച് എസ്.എസ്.കെയിലെ ട്രെയിനര്‍, സി.ആര്‍.സി.സി, സ്പെഷ്യല്‍ എഡ്യുക്കേറ്റര്‍മാര്‍ എന്നിവര്‍ക്ക് ഓറിയന്റേഷന്‍ നല്‍കും.
കെ.എഫ്.ബി ജില്ലാ പ്രസിഡന്റ് എം. സുധീര്‍, എസ്.എസ്.കെ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ടി. അബ്ദുള്‍ സലീം, ജില്ലാ സാക്ഷരതാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി.വി. ശാസ്ത പ്രസാദ്, വേങ്ങര ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി.സി. ഗീത എന്നിവര്‍ ജില്ലാതല ആലോചനയോഗത്തില്‍ പങ്കെടുത്തു. ദീപ്തി ബ്രെയ്ലി സാക്ഷരത പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ ബ്രെയ്ലി ലിപി പരിശീലനത്തില്‍ പങ്കെടുത്ത കാഴ്ച പരിമിതരായ 17 പേര്‍ മികവുത്സവത്തില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിട്ടുണ്ട്.
- Log in to post comments