കുഷ്ഠരോഗത്തിനെതിരെയുള്ള ആരോഗ്യ വകുപ്പിന്റെ അശ്വമേധം ക്യാംപയിന്‍- ജില്ലാതല പരിശീലനം സംഘടിപ്പിച്ചു
കുഷ്ഠരോഗത്തെ നേരത്തെ കണ്ടെത്തുന്നതിനും ചികിത്സ ആരംഭിക്കുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പിലാക്കുന്ന 'അശ്വമേധം' ക്യാംപയിന്റെ ഭാഗമായി ആയുര്‍വ്വേദ, ഹോമിയോ ഡോക്ടര്‍മാര്‍ക്ക് ജില്ലാതല പരിശീലനം സംഘടിപ്പിച്ചു. പരിശീലന പരിപാടി ഹോമിയോ ജില്ലാമെഡിക്കല്‍ ഓഫീസര്‍ ഡോ. ഹന്ന ജാസ്മിന്‍ വയലില്‍ ഉദ്ഘാടനം ചെയ്തു.
ജില്ലാ ആസൂത്രണസമിതി ഹാളില്‍ നടന്ന പരിപാടിയില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ഷിബുലാല്‍ അധ്യക്ഷത വഹിച്ചു. ആയുര്‍വ്വേദ ഡി.എം.ഒ ഇന്‍ചാര്‍ജ്ജ് ഡോ.പി.എ. അബ്ദുസലാം സഹീര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ കെ.പി. സാദിഖ് അലി, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ പി. രാജന്‍, ഡെപ്യൂട്ടി ജില്ലാ എജ്യുക്കേഷന്‍ മീഡിയ ഓഫീസര്‍ വിന്‍സന്റ് സിറില്‍ എന്നിവര്‍ പങ്കെടുത്തു.
കുഷ്ഠരോഗം പൂര്‍ണ്ണമായും സുഖപ്പെടുത്താവുന്നതും ചികിത്സ സര്‍ക്കാര്‍ ആരോഗ്യകേന്ദ്രങ്ങളില്‍ സൗജന്യമായി ലഭ്യമാണെന്നും ഈ രോഗത്തെ കുറിച്ചുള്ള ഭയം, തെറ്റിദ്ധാരണ, സാമൂഹിക വിവേചനം എന്നിവ ഒഴിവാക്കുകയാണ് അശ്വമേധം ക്യാംപയിന്റെ ലക്ഷ്യം. വിദഗ്ധര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ജില്ലയിലെ 200ഓളം ഹോമിയോ, ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.
- Log in to post comments