Post Category
*ക്രിസ്തുമസ് വിപണന-കേക്ക് മേള ഉദ്ഘാടനം ചെയ്തു*
കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ജില്ലാതല ക്രിസ്മസ് വിപണന-കേക്ക് മേള കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ.പി ജയചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ സംരംഭകര്‍ തയ്യാറാക്കിയ ക്രിസ്മസ് അനുബന്ധ ഉത്പന്നങ്ങള്‍, കേക്കുകള്‍, ബേക്കറി വിഭവങ്ങള്‍ ഉള്‍പ്പെടുത്തി സുല്‍ത്താന്‍ ബത്തേരിയില്‍ നടക്കുന്ന വിപണ മേളയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സി.ഡി.എസ്. ചെയര്‍പേഴ്‌സണ്‍ സാറാമ്മ അധ്യക്ഷയായ പരിപാടിയില്‍ കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി എസ്. ലിജി, കൗണ്‍സിലര്‍മാരായ ലീല പാല്‍പാത്ത്, ലിഷ ടീച്ചര്‍, കെ.കെ മൊയ്തു, നൗഷാദ് മങ്കലശേരി, ഷെറീന അബ്ദുള്ള, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ അര്‍ഷഖ് സുല്‍ത്താന്‍, അശ്വന്ത് ആര്‍, ശ്രുതി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍മാരായ വിദ്യാമോള്‍, മഹിജ, ടെനി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments