Post Category
ദേശീയ ഉപഭോക്ത്യ ദിനാചരണം സംഘടിപ്പിച്ചു
സംസ്ഥാന പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ലീഗൽ മെട്രോളജി ഭവനിൽ ദേശീയ ഉപഭോക്ത്യ ദിനാചരണം സംഘടിപ്പിച്ചു. ഭക്ഷ്യ കമ്മീഷൻ ചെയർമാൻ ജിനു സക്കറിയ ഉമ്മൻ പരിപാടി ഉദ്ഘാടനം ചെയ്തു. പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ ഹിമ കെ, തിരുവനന്തപുരം ജില്ലാ ഉപഭോക്ത്യ തർക്ക പരിഹാര കമ്മീഷൻ പ്രസിഡന്റ് പി. വി. ജയരാജൻ, ലീഗൽ മെട്രോളജി കൺട്രോളർ റീന ഗോപാൽ തുടങ്ങിയവർ സന്നിഹിതരായി.
തുടർന്ന് 'ഡിജിറ്റൽ നീതിയിലൂടെ കാര്യക്ഷമമായ അതിവേഗ പരാതി പരിഹാരം' എന്ന വിഷയത്തിൽ സെമിനാർ നടന്നു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ ഉപഭോക്തൃ പരാതികൾ അതിവേഗവും കാര്യക്ഷമമായും പരിഹരിക്കുന്നതിനുള്ള നടപടികൾ സെമിനാറിൽ ചർച്ച ചെയ്തു. ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട കൈപ്പുസ്തകം ചടങ്ങിൽ പ്രകാശനം ചെയ്തു.
പി.എൻ.എക്സ് 6148/2025
date
- Log in to post comments