Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

മഞ്ചേരി ഗവ. പോളിടെക്നിക്ക് കോളേജില്‍ ഫിസിക്സ്, മാത്തമാറ്റിക്സ് വിഷയങ്ങളില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നു. നിശ്ചിത വിഷയങ്ങളില്‍ 60 ശതമാനം മാര്‍ക്കോടൊയുള്ള ബിരുദാനന്തര ബിരുദം, നെറ്റ് എന്നീ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. നെറ്റ് യോഗ്യത ഇല്ലാത്തവരുടെ അഭാവത്തില്‍ ബിരുദാനന്തര ബിരുദമുള്ളവരെ പരിഗണിക്കും. താത്പര്യമുള്ളവര്‍ ഡിസംബര്‍ 29 രാവിലെ 10ന് നടക്കുന്ന എഴുത്ത് പരീക്ഷയ്ക്കും ഇന്റര്‍വ്യൂവിനും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.gptcmanjeri.in സന്ദര്‍ശിക്കുക. ഫോണ്‍- 0483 2763550.

date