തിരുവനന്തപുരം നഗരസഭ :വി വി രാജേഷ് പുതിയ മേയർ
തിരുവനന്തപുരം നഗരസഭയുടെ 47- മത് മേയറായി വി.വി രാജേഷ് അധികാരമേറ്റു. കോർപ്പറേഷൻ ഹാളിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ അനു കുമാരി സത്യവാചകം ചൊല്ലിക്കൊടുത്തു.
51 വോട്ടുകൾ നേടിയാണ് വി.വി രാജേഷ് മേയറായി തെരഞ്ഞെടുക്കപ്പെട്ടത്. എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി ആർ.പി ശിവജിക്ക് 29 വോട്ടും യു.ഡി.എഫിന്റെ കെ.എസ് ശബരീനാഥന് 17 വോട്ടും ലഭിച്ചു.
കൊടുങ്ങാനൂർ വാർഡിൽ നിന്ന് എൻ ഡി എ യുടെ സ്ഥാനാർത്ഥി യായാണ് വി.വി രാജേഷ് നഗരസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
കരുമം വാർഡിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട ആശാനാഥ് ജി.എസ് ഡെപ്യൂട്ടി മേയറായി ചുമതലയേറ്റു. മേയർ വി.വി രാജേഷ് സത്യവാചകം ചൊല്ലി കൊടുത്തു.
ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ ആശാ നാഥ് 50 വോട്ടുകൾ നേടി. എൽ ഡി എഫിന്റെ രാഖി രവികുമാറിന് 28 വോട്ടുകളും യുഡിഎഫിന്റെ മേരിപുഷ്പത്തിന് 19 വോട്ടും ലഭിച്ചു.
കോർപ്പറേഷൻ ഹാളിൽ നടന്ന ചടങ്ങിൽ കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ജഹാംഗീർ.എസ്, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ സ്മിതാ റാണി. സി. എസ്, നഗരസഭാ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments