*ആരോഗ്യം ആനന്ദം – വൈബ് 4 വെൽനെസ്; ജില്ലാതല പ്രീലോഞ്ചിങ് ഇന്ന്*
ആരോഗ്യ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ആരോഗ്യം ആനന്ദം - വൈബ് 4 വെൽനെസ് സംസ്ഥാനതല ജനകീയ ക്യാമ്പയിന്റെ ജില്ലാതല പ്രീലോഞ്ചിങ് പരിപാടി ഇന്ന് (ഡിസംബർ 27) സിവിൽ സ്റ്റേഷനിൽ വിവിധ കലാപരിപാടികളോടെ നടക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിച്ച് ആരോഗ്യകരമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യവകുപ്പ് സംഘടിപ്പിക്കുന്ന പരിപാടി ആരോഗ്യകരമായ ഭക്ഷണം, പ്രായാനുസൃത വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ നാല് അടിസ്ഥാന ഘടകങ്ങളെ മുൻനിർത്തിയാണ് നടപ്പാക്കുന്നത്.
പ്രശസ്ത സിനിമാതാരം അബു സലിം ക്യാമ്പയിന്റെ ജില്ലാ അംബാസഡറാണ്. പ്രീലോഞ്ചിങ് പരിപാടിയുടെ ഭാഗമായി രാവിലെ എട്ടിന് എസ്.കെ.എം.ജെ സ്‌കൂൾ പരിസരത്ത് നിന്ന് വാക്കത്തോൺ ആരംഭിക്കും. ഡിസംബർ 26ന് കാസർകോഡ് നിന്ന് ആരംഭിച്ച റോഡ് ഷോ ജനുവരി 1ന് തിരുവനന്തപുരത്ത് സമാപിക്കും. പൊതുജനങ്ങളുടെ സജീവ പങ്കാളിത്തത്തോടെ സംസ്ഥാനത്തെ കൂടുതൽ ആരോഗ്യകരമായ സമൂഹമായി മാറ്റുകയാണ് ക്യാമ്പയിനിന്റെ ലക്ഷ്യം
- Log in to post comments