Skip to main content

യുവജന കമ്മീഷന്‍ അദാലത്ത് ജനുവരി ഒന്നിന്

സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.ഷാജറിന്റെ അധ്യക്ഷതയില്‍ ജനുവരി ഒന്നിന് രാവിലെ 10.30 മുതല്‍ വികാസ് ഭവനിലുള്ള യുവജന കമ്മീഷന്‍ ആസ്ഥാനത്ത് ജില്ലാതല അദാലത്ത് സംഘടിപ്പിക്കുന്നു.

18 വയസിനും 40 വയസിനും മദ്ധ്യേ പ്രായമുള്ള യുവജനങ്ങള്‍ക്ക് പരാതികള്‍ കമ്മീഷന്‍ മുമ്പാകെ സമര്‍പ്പിക്കാവുന്നതാണ്.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2308630

date