Skip to main content

മണ്ണുദിനാചരണം ഇന്ന്  

 

അയ്മനം ഗ്രാമപഞ്ചായത്തും മണ്ണു പര്യവേഷണ-മണ്ണു സംരക്ഷണ വകുപ്പും ഹരിത കേരള മിഷനും സംയുക്തമായി ഇന്ന് (ഡിസംബര്‍ അഞ്ച്) മണ്ണുദിനാചരണം നടത്തുന്നു.  അയ്മനം ഗ്രാമപഞ്ചായത്ത് ഹാളില്‍ രാവിലെ 10.30 ന് ചേരുന്ന യോഗം അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. അയ്മനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. കെ ആലിച്ചന്‍ അദ്ധ്യക്ഷത വഹിക്കും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ എസ്. ജയലളിത സോയില്‍ ഹെല്‍ത്ത് കാര്‍ഡ് വിതരണം ചെയ്യും. അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി മനോജ്, ജില്ലാ -ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ  ജയേഷ് മോഹന്‍, മഹേഷ്  ചന്ദ്രന്‍, ഉഷ ബാലചന്ദ്രന്‍, അരുണ്‍ എം.എസ്, ബീന ബിനു തുടങ്ങിയവര്‍ സംസാരിക്കും. കേരള കാര്‍ഷിക സര്‍വ്വകലാശാല റിട്ട. പ്രൊഫ. ഡോ.എന്‍. കെ ശശിധരന്‍, ഇറിഗേഷന്‍ എക്‌സി. എഞ്ചിനീയര്‍ ഡോ. കെ.ജെ ജോര്‍ജ്ജ്, ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ ജെ. ബെന്നി, കുമരകം അസി. പ്രൊഫ. പ്രാദേശിക കാര്‍ഷിക  ഗവേഷണ കേന്ദ്രം കെ. അജിത്ത്, കൃഷി വിജ്ഞാന കേന്ദ്രം അസി. പ്രൊഫ. വി.എസ് ദേവി, ഏറ്റുമാനൂര്‍ കൃഷി അസി. ഡയറക്ടര്‍ ജോര്‍ജ്ജ് കെ മത്തായി തുടങ്ങിയവര്‍ പങ്കെടുക്കും. ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ വി. ടി പദ്മകുമാര്‍ സ്വാഗതവും മണ്ണു പര്യവേഷണ ഓഫീസര്‍ പി. വി പ്രമോദ് നന്ദിയും പറയും 

                                                      (കെ.ഐ.ഒ.പി.ആര്‍-2052/17)

date