Skip to main content

പച്ചക്കറി കൃഷി അവാര്‍ഡുകള്‍ക്ക് അപേക്ഷിക്കാം

 

പച്ചക്കറി കൃഷി വികസന പദ്ധതിയിന്‍ കീഴില്‍ ജില്ലയിലെ മികച്ച വിദ്യാര്‍ഥി, മികച്ച സ്‌കൂള്‍, മികച്ച പ്രധാനാധ്യാപകന്‍, മികച്ച അധ്യാപകന്‍, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍, മികച്ച സ്ഥാപനം, മികച്ച ടെറസ് ഗാര്‍ഡന്‍ എന്നീ വിഭാഗങ്ങളില്‍ കൃഷി വകുപ്പ് അവാര്‍ഡ് നല്‍കുന്നു. ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയില്‍ ജില്ലയിലെ മികച്ച കര്‍ഷകനെ തെരഞ്ഞെടുത്ത് സംസ്ഥാനതല അവാര്‍ഡിനും നാമനിര്‍ദേശം ചെയ്യും. അവാര്‍ഡിന് പരിഗണിക്കുന്നതിനുള്ള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട കൃഷി ഓഫീസര്‍/കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടെ പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ക്ക് ഈ മാസം 19ന് മുമ്പ് നല്‍കണം. കൂടുതല്‍ വിവരം കൃഷിഭവനുകളില്‍ ലഭിക്കും. 

                (പിഎന്‍പി 4054/18)

date