Post Category
ഖാദി എക്‌സ്‌പോ-2018 ഉദ്ഘാടനം ഇന്ന് (14)
കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിക്കുന്ന ഖാദി എക്‌സ്‌പോ-2018 പത്തനംതിട്ട മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്ന് വൈകിട്ട് നാലിന് മ്യൂസിയം തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. വീണാജോര്‍ജ് എംഎല്‍എ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി ആദ്യ വില്‍പ്പന നിര്‍വഹിക്കും. ഖാദി ബോര്‍ഡ് വൈസ്‌ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് പങ്കെടുക്കും.
വൈവിധ്യമാര്‍ന്ന ഗ്രാമവ്യവസായ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും മേളയില്‍ സജ്ജീകരിച്ചിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. (പിഎന്‍പി 4055/18)
date
- Log in to post comments