Skip to main content

വഞ്ചിപ്പാട്ട് മത്സരം

 

കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് പത്തനംതിട്ടയില്‍ ഇന്ന് മുതല്‍ 23 വരെ നടത്തുന്ന പി.എം.ഇ.ജി.പി സംസ്ഥാനതല എക്‌സിബിഷനോടനുബന്ധിച്ച് ഈ മാസം 16ന് വഞ്ചിപ്പാട്ട് മത്സരം നടത്തും. സ്‌കൂള്‍, കോളജ്, ജനറല്‍ തലങ്ങളില്‍ മത്സരം നടക്കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന കുടുംബശ്രീ, ക്ലബ്, സ്‌കൂള്‍, കോളജ് ടീമുകള്‍ 15ന് അഞ്ചിന് മുമ്പ് രജിസ്റ്റര്‍ ചെയ്യണം. ടൗണ്‍ഹാളില്‍ ക്രമീകരിച്ചിട്ടുള്ള എക്‌സിബിഷന്‍ ഓഫീസിലും ഇലന്തൂരിലുള്ള ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസിലും രജിസ്‌ട്രേഷന്‍ നടത്താം. ഫോണ്‍: 9447054125, 9961802663.                            (പിഎന്‍പി 4056/18)

date