Skip to main content
കോഴിക്കോട് ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ടായി ചുമതലയേറ്റ മില്ലി മോഹൻ,  വൈസ് പ്രസിഡണ്ട്  കെ. കെ നവാസ്  എന്നിവർ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍ കൊട്ടാരത്തില്‍, വൈസ് പ്രസിഡന്റ് കെ കെ നവാസ്

 

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി മില്ലി മോഹന്‍ കൊട്ടാരത്തിലും വൈസ് പ്രസിഡന്റായി കെ കെ നവാസും സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. ജില്ല പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് സത്യവാചകം ചൊല്ലിക്കൊടുത്തു.

കോടഞ്ചേരിയില്‍ നിന്നുള്ള മില്ലി മോഹന്‍ കൊട്ടാരത്തിലിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് 15 വോട്ടുകളാണ് ലഭിച്ചത്. വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കെ കെ നവാസിനും 15 വോട്ടുകള്‍ ലഭിച്ചു. പന്തീരാങ്കാവില്‍ നിന്ന് വിജയിച്ച അഡ്വ. പി ശാരുതിക്ക് 13 വോട്ടുകളാണ് ലഭിച്ചത്.

date