ബേപ്പൂര്‍ അന്താരാഷ്ട്ര വാട്ടര്‍ ഫെസ്റ്റ് #6
ആകാംക്ഷ നിറച്ച് മെഗാ ചെസ് മത്സരം
ചാമ്പ്യന്മാരായി എം ഭഗത്, പവന്‍ വിനായക്, എം ധന്വേഷ്, വത്സരാജ് മാറാട്
ബേപ്പൂര്‍ ഫെസ്റ്റിന്റെ ഭാഗമായി ചാലിയം ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച മത്സരം തന്ത്രങ്ങളുടെയും ആകാംക്ഷയുടെയും വേദിയായി മാറി. നാല് വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളില്‍ 80 മത്സരാര്‍ത്ഥികള്‍ മാറ്റുരച്ചു. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം കടലുണ്ടി ഗ്രാമഞ്ചായത്ത് പ്രസിഡന്റ് ഒ ഭക്തവത്സന്‍ നിര്‍വഹിച്ചു.
10 വയസ്സിനു താഴെ പ്രായമുള്ളവരുടെ വിഭാഗത്തില്‍ എം ഭഗത് (ജിജിയുപിഎസ് ഫറോക്ക്) ഒന്നാം സ്ഥാനവും എം ശ്രീദത് രണ്ടാം സ്ഥാനവും നേടി. 10 മുതല്‍ 20 വയസ്സുവരെയുള്ള വിഭാഗത്തില്‍ പവന്‍ വിനായക് ഒന്നാം സ്ഥാനവും ശ്രേയസ് കൃഷ്ണ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 21 വയസ്സു മുതല്‍ 50 വയസ്സ് വിഭാഗത്തില്‍ എം ധന്വേഷ് ഒന്നാം സ്ഥാനവും കെ പി അഫ്‌സല്‍ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. 50 വയസിന് മുകളിലുള്ള വിഭാഗത്തില്‍ വത്സരാജ് മാറാട് ഒന്നാം സ്ഥാനവും മേഘനാഥ് കൊളത്തറ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. വിജയികള്‍ക്കുള്ള സമ്മാനത്തുകയും മെമെന്റോയും കോഴിക്കോട് ബ്ലോക്ക് പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍ ഒ പ്രമോദ് വിതരണം ചെയ്തു.
- Log in to post comments