ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 8 സെയിലിംഗ് റഗാട്ടെ: ബേപ്പൂര്‍ സെയിലിംഗ് ട്രോഫി ആല്‍ഡ്രിന്
ബേപ്പൂര്‍ മറീനയില്‍ പായ് വഞ്ചികള്‍ തമ്മില്‍ നടന്ന വീറും വാശിയും നിറഞ്ഞ സെയിലിംഗ് റഗാട്ടെ ഫൈനല്‍ മത്സരത്തില്‍ ഒപ്റ്റിമിസ്റ്റ് വിഭാഗത്തിലെ ചാമ്പ്യന് നല്‍കുന്ന ബേപ്പൂര്‍ സെയിലിംഗ് ട്രോഫി സ്വന്തമാക്കി കോഴിക്കോട് ലെയ്ക്ക് സൈഡ് വാട്ടര്‍ സ്‌പോര്‍ട്‌സ് സെയിലിംഗ് അക്കാദമിയിലെ തൃശൂര്‍ സ്വദേശിയായ ആല്‍ഡ്രിന്‍ സ്വന്തമാക്കി. ഒപ്റ്റിമിസ്റ്റ് (ആറ് ടീമുകള്‍), ഫണ്‍ ബോട്ട് (ഏഴ് ടീമുകള്‍), വിന്‍ഡ് സര്‍ഫിംഗ് എന്നീ ഇനങ്ങളിലായി 21 മത്സരാര്‍ത്ഥികളാണ് പങ്കെടുത്തത്. വിരാട്, യുവരാജ് എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
ഫണ്‍ ബോട്ട് വിഭാഗത്തില്‍ പ്രജ്ഞല്‍, ഇഷിക സഖ്യം ഒന്നും പ്രകൃതി, അദ്വൈത് സഖ്യം രണ്ടും അമൃത്, പാര്‍വണ സഖ്യം മൂന്നും സ്ഥാനങ്ങള്‍ നേടി. മോസ്റ്റ് പ്രോമിനെന്റ് സെയിലറായി ആര്‍ ആര്‍ ചേതന്‍ തിരഞ്ഞെടുക്കപ്പെട്ടു.
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് # 8
കൗതുകമായി സര്‍ഫിങ് ഡെമോ
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി ബേപ്പൂര്‍ മറീന ബീച്ചില്‍ സര്‍ഫിങ് ഡെമോ നടന്നു. തിരകള്‍ക്കു മുകളിലൂടെ സര്‍ഫിങ് വിദഗ്ദര്‍ അനായാസം ഒഴുകിയിറങ്ങുന്ന മനോഹര കാഴ്ച കാണികളില്‍ കൗതുകവും ആവേശവുമേറ്റി.
സംസ്ഥാന വിനോദസഞ്ചാര വകുപ്പിന് കീഴില്‍ ഗോതീശ്വരത്ത് പ്രവര്‍ത്തിക്കുന്ന അവഞ്ച്വര്‍ സര്‍ഫിങ് ക്ലബ്ബിലെ ആറോളം സര്‍ഫിങ് അംഗങ്ങളാണ് ഡെമോ അവതരിപ്പിച്ചത്. കേരളത്തില്‍ കൂടുതല്‍ ജനകീയമല്ലാത്ത സര്‍ഫിംഗ് എന്ന കായിക വിനോദത്തെ ജനകീയമാക്കുന്നതിൻ്റെ ഭാഗമായാണ് ഡെമോ അവതരിപ്പിച്ചത്.
- Log in to post comments