Skip to main content
1

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് # 9 കലാകായിക മത്സരവിജയികള്‍ക്കുള്ള സമ്മാനദാനം മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിച്ചു

 

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് സീസണ്‍ അഞ്ചിന്റെ സമാപനത്തില്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വിവിധ കലാകായിക മത്സര വിജയികള്‍ക്കുള്ള സമ്മാനദാനം ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പ്രധാന വേദിയായ ബേപ്പൂര്‍ മറീനയില്‍ റസിഡന്‍സ്, കുടുംബശ്രീ കലോത്സവങ്ങള്‍, കയാക്കിംഗ്, സെയിലിംഗ്, ഡ്രാഗണ്‍ ബോട്ട് റേസ്, സര്‍ഫിംഗ്, കണ്‍ട്ര ബോട്ട് റേസ്, കൈറ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങി മത്സര വിജയികള്‍ മന്ത്രിയില്‍ നിന്നും സമ്മാനം ഏറ്റുവാങ്ങി. 

മത്സ്യ തൊഴിലാളികള്‍, കലാ കായിക ക്ലബുകള്‍, ലൈബ്രറികള്‍,  ഉത്തരവാദിത്ത ടൂറിസം അംഗങ്ങള്‍, ലോട്ടറി വില്പനക്കാര്‍, അങ്കണവാടി ജീവനക്കാര്‍, ആശ പ്രവര്‍ത്തകര്‍, കയര്‍, കളിമണ്ണ് തൊഴിലാളികള്‍, ട്രാഫിക് പോലീസ്, ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ശുചികരണ തൊഴിലാളികള്‍ തുടങ്ങിയവരെ മന്ത്രി ഞായറാഴ്ച വിവിധ വേദികളിലായി ആദരിച്ചു. 

മറീനയില്‍ നടന്ന ചടങ്ങില്‍ ജില്ലാ പോലീസ് മേധാവി ടി നാരായണന്‍, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥര്‍ ജോയിന്റ് ഡയറക്ടര്‍ ഡി ഗിരീഷ് കുമാര്‍, ഫെസ്റ്റ് സംഘാടക സമിതി കണ്‍വീനര്‍ രാധാഗോപി, കൗണ്‍സിലര്‍മാരായ എ പി തസ്ലീന, നിമ്മി പ്രശാന്ത് ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ് എന്നിവര്‍ പങ്കെടുത്തു.

date