Post Category
അപേക്ഷ ക്ഷണിച്ചു
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പുല്‍ക്കൃഷി വികസനം, ഡയറി ഫാം ഹൈജീന്‍ മെച്ചപ്പെടുത്തുന്ന പദ്ധതി, മില്‍ക്ക് ഷെഡ് വികസനം, ക്ഷീരഗ്രാമം തുടങ്ങിയ പദ്ധതികള്‍ക്ക് ജില്ലയിലെ ക്ഷീരവികസന യൂണിറ്റ് പരിധിയിലുള്ള കര്‍ഷകര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ഡിസംബര്‍ 29നു മുന്‍പ് www.ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ വഴി രജിസ്റ്റര്‍ ചെയ്യണം. വിശദവിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണം. ഫോണ്‍: 0481-2562768.
date
- Log in to post comments