ജില്ലാ ബാലപാർലമെന്റ്: ഹെലൻ അന്ന സജി പ്രസിഡൻ്റ്
കുടുംബശ്രീ ജില്ലാമിഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാലസഭ കുട്ടികളുടെ ജില്ലാ ബാലപാർലമെന്റിൽ ഇന്ത്യൻ പ്രസിഡന്റായി മാവേലിക്കര തെക്കേക്കര സിഡിഎസിൽ നിന്നും ഹെലൻ അന്ന സജിയെ തിരഞ്ഞെടുത്തു. കുടുംബശ്രീ അയൽക്കൂട്ട പരിധിയിൽ വരുന്ന കുട്ടികളുടെ കൂട്ടായ്മയായ ബാലസഭയിലുള്ള കുട്ടികളിൽ നിന്നും തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബാല പഞ്ചായത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികളാണ് ജില്ലാ ബാലപാർലമെന്റിലേക്കെത്തുന്നത്. ആലപ്പുഴ കവിത ഐടിഐയിൽ സംഘടിപ്പിച്ച ദ്വിദിന സഹവാസ ക്യാമ്പിലൂടെ തിരഞ്ഞെടുത്ത 13 കുട്ടികൾ സംസ്ഥാന ബാല പാർലമെന്റിൽ പങ്കെടുക്കും.
ജില്ലാ ബാല പാർലമെൻ്റിൽ സ്പീക്കറായി വീയപുരം സിഡിഎസിലെ എസ് അതിഥി, ഡെപ്യൂട്ടി സ്പീക്കറായി തകഴി സിഡിഎസിലെ അനുശ്രീ അനുരാഗ്, പ്രധാനമന്ത്രിയായി ചെട്ടികുളങ്ങര സിഡിഎസിലെ ധനലക്ഷ്മി എസ് പിള്ള എന്നിവരെ തിരഞ്ഞെടുത്തു. ആരോഗ്യമന്ത്രിയായി ചേന്നം പള്ളിപ്പുറം സിഡിഎസിലെ ആർ അഭിനന്ദന, വിദ്യാഭ്യാസ മന്ത്രിയായി ഭരണിക്കാവ് സിഡിഎസിലെ പാർവതി വേണുഗോപാൽ, കൃഷി-പരിസ്ഥിതി മന്ത്രിയായി ചെറിയനാട് സിഡിഎസിലെ ടി ആർ റിസ്വാൻ, കലാ-സാംസ്കാരിക മന്ത്രിയായി തിരുവൻവണ്ടൂർ സിഡിഎസിലെ റിദ്യ മധു, സാമൂഹിക നീതി വകുപ്പ് മന്ത്രിയായി കരുവാറ്റ സിഡിഎസിലെ ആർ വൈഷ്ണവ്, പട്ടികജാതി- ഫിഷറീസ് മന്ത്രിയായി കായംകുളം ഈസ്റ്റ് സിഡിഎസിലെ വൈഷ്ണവ് വിനോദ്, പ്രതിപക്ഷ നേതാവായി തഴക്കര സിഡിഎസിലെ പ്രണവ് ജെ നായർ, മാർഷലായി കണ്ടല്ലൂർ സിഡിഎസിലെ ജഗന്നാഥ് കൃഷ്ണ, സെക്രട്ടറി ജനറലായി മാരാരിക്കുളം നോർത്ത് സിഡിഎസിലെ ദിയ ജയൻ തുടങ്ങിയവർ തിരഞ്ഞെടുക്കപ്പെട്ടു.
- Log in to post comments