Skip to main content

ഉന്നതി വിജ്ഞാനകേരളം പരിശീലനം: ജില്ലാതല ഉദ്ഘാടനം എച്ച് സലാം എംഎൽഎ നിർവഹിച്ചു

ഉന്നതി വിജ്ഞാനകേരളം പദ്ധതിയുടെ ഭാഗമായി ദശദിന പട്ടികജാതി, പട്ടികവർഗ്ഗ, ഐടിഐ കരിയർ ബ്രിഡ്ജ് പരിശീലന പരിപാടി സംഘടിപ്പിച്ചു. പുന്നപ്ര മോഡൽ റസിഡൻഷ്യൽ സ്കൂളിൽ എച്ച് സലാം എംഎൽഎ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം  നിർവഹിച്ചു. പട്ടികജാതി, പട്ടികവർഗം, പിന്നോക്ക വിഭാഗം, ഭിന്നശേഷി എന്നീ വിഭാഗങ്ങളിൽപ്പെട്ടവർക്കായാണ് ഉന്നതി - വിജ്ഞാനകേരളം പദ്ധതി നടപ്പിലാക്കുന്നത്. സംസ്ഥാനത്തെ കെ ഡി ഐ എസ് സി പ്രൊജക്ടിന് കീഴിൽ പ്രവർത്തിക്കുന്ന തൊഴിൽനൈപുണ്യ വികസന പദ്ധതിയുടെ ഭാഗമായി ഐടിഐ ട്രെയിനിംഗ് വിജയകരമായി പൂർത്തിയാക്കിയ പരിശീലനാർഥികൾക്ക് തൊഴിൽ സാധ്യതകൾ, വിദേശ തൊഴിൽ മേഖലകൾ, ബ്രിഡ്ജ് കോഴ്സ് പരിശീലനങ്ങൾ, സംരംഭകത്വ പരിശീലനങ്ങൾ, ഇൻഡസ്ട്രി 4.0 എന്നീ വിഷയങ്ങളിൽ പരിശീലനം നൽകും. ഡിസംബർ 26 മുതൽ ജനുവരി നാലുവരെ തെരഞ്ഞെടുത്ത ഐടിഐകളിലും മോഡൽ സ്കിൽ സെന്ററുകളിലുമാണ് രണ്ടാം ഘട്ട പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ബ്രിഡ്ജ് കോഴ്സിന്റെ ഭാഗമായി പരിശീലനാർഥികൾക്ക് സോഫ്റ്റ് സ്കിൽ, അതത് ട്രേഡ് അനുസരിച്ചുള്ള സാങ്കേതിക പരിശീലനം എന്നിവ നൽകും.

ചടങ്ങിൽ കെ ഡിസ്ക് ജില്ലാ കൺസൽട്ടൻ്റ് പി ജയരാജ് അധ്യക്ഷനായി. വിജ്ഞാന കേരളം ആലപ്പുഴ ജില്ലാ മിഷൻ കോർഡിനേറ്റർ സി കെ ഷിബു, ജില്ലാ പ്രോഗ്രാം മാനേജർ ഡാനി വർഗീസ്, അസാപ്പ് കലവൂർ പ്രോഗ്രാം മാനേജർ കവിത ഉണ്ണികൃഷ്ണൻ, ദക്ഷിണ മേഖല ട്രെയിനിങ് ഇൻസ്പെക്ടർ മുനീർ, പുന്നപ്ര മോഡൽ റെസിഡൻഷ്യൽ സ്കൂൾ സൂപ്രണ്ട് സിബി തുടങ്ങിയവർ പങ്കെടുത്തു.

date