Post Category
കൈറ്റ്: ഉപജില്ലാതല ക്യാമ്പുകള്‍ തുടങ്ങി
കോട്ടയം: കൈറ്റ് നടപ്പാക്കുന്ന ലിറ്റില്‍ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകളിലെ വിദ്യാര്‍ഥികള്‍ക്കുള്ള ഉപജില്ലാതല ദ്വിദിന ക്യാമ്പുകള്‍ക്ക് തുടക്കമായി. ആധുനിക കാലത്തെ ശാസ്ത്രീയ കാലാവസ്ഥാ നിര്‍ണയം, കാലാവസ്ഥാ പ്രവചന കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം എന്നിവയെക്കുറിച്ചുള്ള പഠനവും അതുമായി ബന്ധപ്പെട്ട പ്രോട്ടോടൈപ്പുകളും പ്രോഗ്രാമുകളും വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്നതുമാണ് ഈ വര്‍ഷത്തെ ക്യാമ്പുകളുടെ പ്രത്യേകത.
ജില്ലയിലെ 141 ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലായി നിലവില്‍ 4,167 അംഗങ്ങളുണ്ട്. തെരഞ്ഞെടുക്കപ്പെട്ട 456 കുട്ടികളാണ് 13 ഉപജില്ലകളില്‍ നടക്കുന്ന ക്യാമ്പുകളില്‍ പങ്കെടുക്കുന്നത്.
അനിമേഷന്‍ വിഭാഗത്തിലും പരിശീലനം നല്‍കുന്ന ക്യാമ്പില്‍ ഓപ്പണ്‍ ടൂണ്‍സ്, ബ്ലെന്‍ഡര്‍ തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് വിദ്യാര്‍ഥികള്‍ ഷോര്‍ട്ട് വീഡിയോകളും തയ്യാറാക്കും.
date
- Log in to post comments