Skip to main content

കേരള സംസ്ഥാന വയോജന കമ്മീഷൻ:ജില്ലാതല യോഗം ചേർന്നു

കേരള സംസ്ഥാന വയോജന കമ്മീഷൻ ഭാവി പ്രവർത്തനങ്ങൾ സംബന്ധിച്ച് നിർദ്ദേശങ്ങളും അഭിപ്രായങ്ങളും സ്വരൂപിക്കുന്നതിനായി ജില്ലാതല യോഗം ചേർന്നു.  ആലപ്പുഴ  കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന ജില്ലയിലെ യോഗത്തിൽ   വയോജന കമ്മീഷന്റെ ചെയർമാനായ കെ സോമ പ്രസാദ് അധ്യക്ഷത വഹിച്ചു. കമ്മീഷൻ അംഗങ്ങളായ ലോപ്പസ് മാത്യു, കെ. എൻ കെ നമ്പൂതിരി എന്നിവർ യോഗത്തിൽ സംസാരിച്ചു. ജില്ലാ തല വയോജന കൗൺസിൽ അംഗങ്ങൾ, വിവിധ പെൻഷൻ സംഘടന ഭാരവാഹികൾ സ്ഥാപന അധികാരികൾ വയോജന സേവന രംഗത്തെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.

date