Skip to main content

സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം: കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലനം ഇന്ന് മുതല്‍

നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം കര്‍മ്മസേനാംഗങ്ങള്‍ക്കുള്ള പരിശീലനം ഇന്ന് (ഡിസംബര്‍ 29) മുതല്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിക്കും. ജില്ലാ കളക്ടര്‍ ഡോ. ദിനേശന്‍ ചെറുവാട്ട് രാവിലെ 11ന് പരിശീലന പരിപാടിയുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കും. ജനുവരി 13 വരെ വിവിധ ദിവസങ്ങളില്‍ ജില്ലയിലെ അഞ്ച് നിയമസഭാമണ്ഡലങ്ങളിലെ വിവിധ കേന്ദ്രങ്ങളിലാണ് പരിപാടി. ഓരോ കേന്ദ്രങ്ങളിലും 125ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും.

 

തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാള്‍, ശാന്തന്‍പാറ ഗ്രാമപഞ്ചായത്ത് ഹാള്‍, നെടുങ്കണ്ടം പഞ്ചായത്ത് ഹാള്‍, പീരുമേട് എസ്.എം.എസ് ഹാള്‍, ഏലപ്പാറ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലാണ് 29,30 തീയതികളില്‍ പരിശീലന പരിപാടി നടക്കുന്നത്.

 

സന്നദ്ധസേനാംഗങ്ങള്‍ വഴി പൊതുജനങ്ങളില്‍ നിന്ന് വികസനനിര്‍ദ്ദേശങ്ങളും ആശയങ്ങളും ലഭ്യമാക്കാനും ക്ഷേമപദ്ധതികള്‍ സംബന്ധിച്ച് അഭിപ്രായം ആരായാനും പ്രാദേശികമായി വികസനാവശ്യങ്ങള്‍ മനസിലാക്കി ആസൂത്രണം നടന്നത്തുന്നതിനുമാണ് 2026 ജനുവരി 1 മുതല്‍ ഫെബ്രുവരി 28 വരെ നവകേരളം സിറ്റിസണ്‍ റെസ്‌പോണ്‍സ് പ്രോഗ്രാം, വികസന ക്ഷേമ പഠന പരിപാടി സര്‍ക്കാര്‍ സംഘടിപ്പിക്കുന്നത്.

date